Sunday, December 28, 2008

അവസാനത്തെ യാത്ര.

ജീവിതത്തെ അനുകരിക്കുന്ന സിനിമ ഒരു പുതു കാഴ്ചയേയല്ല.കുരുക്ഷേത്രയില്‍ ബിജുമേനൊന്‍ അഭിനയിക്കുന്ന മേജര്‍ രാജേഷിന്റെ മൃതദേഹത്തെ അനുഗമിക്കുന്ന ദു:ഖിതയായ , യൂണിഫോമിലുള്ള ഭാര്യയെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.‘ഒരു യാത്രാമൊഴിയോടെ വിടവാങ്ങും നിറ സന്ധ്യേ ‘ എന്ന ശോകഗാനത്തിന്റെ അകമ്പടിയോടെയാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
അതു പോലെ ഒരു സീന്‍ താഴെ.
പക്ഷെ ഇതു യഥാര്‍ഥ ജീവിതമാണെന്നു മാത്രം.

ത്രിവര്‍ണ്ണത്തില്‍ പൊതിഞ്ഞ് സഹപ്രവര്‍ത്തകര്‍ ചുമക്കുന്നത് : ഫ്ലൈറ്റ് ലെഫ്റ്റനന്റ് റൊനാണ്‍ള്‍ഡ് കെവിന്‍ സെരാവോവിനെ
ജോലി : ഫ്ലയിങ്ങ് പൈലറ്റ്,ഭരതീയ വ്യോമസേന.
വയസ്സ് : 26
അച്ഛന്‍ : ലെഫ്റ്റനന്റ് കേണല്‍ ജോണ്‍ സെരാവോ
സ്വദേശം : മാംഗലൂര്‍.
മരണ കാരണം :പറപ്പിച്ചിരുന്ന ജഗ്വാര്‍ യുദ്ധവിമാനം പറന്ന് പൊന്തിയ ഉടനെ പൊട്ടിത്തെറിച്ചത്.
ദിവസം : 18 ജനുവരി 2007.
മുന്നില്‍ നടക്കുന്നത് ഭാര്യ ഫ്ലൈറ്റ് ലഫ്റ്റനന്റ് ദീപിക ( ഫ്ലൈയിങ്ങ് പൈലറ്റ് ).
ഔദ്യോദിക ചടങ്ങിന്റെ ചട്ടക്കൂട്ടിലായതു കൊണ്ട് ഉറഞ്ഞു കൂടിയ ദു:ഖം മുഖത്ത് നിന്നും മറയ്ക്കാന്‍ ഒരു വിഫല ശ്രമം നടത്തുന്നുണ്ട് അവര്‍.
പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .

നഭ:സ്പര്‍ശം ദീപ്തം.(Touch the sky with glory) .വ്യോമസേനയുടെ മോട്ടോ.
ചിത്രങ്ങള്‍ക്ക് കടപ്പാട് :
www.daijiworld.com

57 comments:

മുസാഫിര്‍ said...

പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .

കരീം മാഷ്‌ said...

നമുക്കു സ്വസ്ഥമായുറങ്ങാന്‍ ഉറക്കം വെടിയുന്ന ജവാന്മാര്‍ക്കും
ജീവന്‍ വെടിയുന്ന ജവാന്മാര്‍ക്കും മുന്നില്‍
ആദരവോടെ!

kaithamullu : കൈതമുള്ള് said...

എന്റേയും പ്രണാമം!

തോന്ന്യാസി said...

കണ്ണു നിറയുന്ന കാഴ്ച; ആ ധീരവനിതയ്ക്കും, ജവാനും ഒരു സല്യൂട്ട്....

കാര്‍ഗില്‍ യുദ്ധത്തില്‍ അന്തരിച്ച ജവാന് സല്യൂട്ട് നല്‍കിയ വിമുക്തഭടനായ അച്ഛനെ ഓര്‍മ്മവന്നു.......

ഗുപ്തന്‍ said...

പ്രണാമം !

jwalamughi said...

നമിക്കുന്നു....

jwalamughi said...

നമിക്കുന്നു....

smitha adharsh said...

ആദരാഞ്ജലികള്‍..

വിനുവേട്ടന്‍|vinuvettan said...

ഈ ലോകം മുഴുവന്‍ അതിര്‍വരമ്പുകളില്ലാത്ത ഒരൊറ്റ രാഷ്ട്രമായി മാനവരാശി പരസ്പരം സ്നേഹത്തോടെ കഴിയുന്ന ഒരു കാലമുണ്ടാകുമോ...

http://thrissurviseshangal.blogspot.com/

Typist | എഴുത്തുകാരി said...

പ്രണാമം.

Areekkodan | അരീക്കോടന്‍ said...

ആദരവോടെ എന്റേയും പ്രണാമം.

പൊറാടത്ത് said...

എന്റെയും പ്രണാമം..

ഇത് ഇവിടെ പങ്ക് വെച്ചതിന് നന്ദി

തറവാടി said...

പ്രണാമം

Sureshkumar Punjhayil said...

Pranamam.. Enikkum Ente nadinum vendi Jeevichumarikkunna Ente sahodararkku...!!!!

മുരളിക... said...

''പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .''

great mashe... മറ്റൊന്നുമില്ല പറയാന്‍.

മഴക്കിളി said...

ഒരു ചലച്ചിത്രത്തില്‍ മാത്രമെന്ന് കരുതിയിരുന്നു..
ഇപ്പോള്‍...
മനസ്സാ നമിക്കുന്നു..ദീപികയെന്ന ധീരവനിതയെ..
അവരുടെ മുഖമേ കാണാനാവുന്നുണ്ട്, ആ കടലിനെ...

sereena said...

ഹൃദയം മുറിഞ്ഞൊരു പ്രണാമം..

poor-me/പാവം-ഞാന്‍ said...

പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.
With salutes

മുസാഫിര്‍ said...

കരീം മാഷ്,നന്ദി ആദ്യത്തെ കമന്റിനും അര്‍ത്ഥവത്തായ വാക്കുകള്‍ക്കും.
കൈതചേട്ടന്‍ : നന്ദി
തോന്ന്യാസി.അച്ഛന് ഒരു സല്യൂട്ട് എക്സ് സര്‍ജന്റ് ബാബു ചന്ദ്രന്റെ വക.
ഗുപ്തന്‍:നന്ദി
ജ്വാലാമുഖി : നന്ദി (നല്ല പേര്)
സ്മിത : നന്ദി.

അഗ്രജന്‍ said...

ഔദ്യോദിക ചടങ്ങിന്റെ ചട്ടക്കൂട്ടിലായതു കൊണ്ട് ഉറഞ്ഞു കൂടിയ ദു:ഖം മുഖത്ത് നിന്നും മറയ്ക്കാന്‍ ഒരു വിഫല ശ്രമം...

:(

maithreyi said...

touching post!

കുമാരന്‍ said...

പ്രണാമം..

പട്ടേരി l Patteri said...

പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .
Salute

മേരിക്കുട്ടി(Marykutty) said...

my salute to them!

pradeep said...

ഉള്ളിലെ തേങ്ങല്‍ പുറത്തു കാണിക്കാന്‍ സാധിക്കാതെ വരുമ്പോഴുള്ള വിങ്ങല്‍. ഇതാണു സിനിമയില്‍ ഇല്ലാത്ത പച്ചയായ ജീവിതം.
ആശംസകള്‍.

മുന്നൂറാന്‍ said...

പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .

Arun Meethale Chirakkal said...

പ്രണാമം ഈ മഹദ്ജീവിതത്ത്തിനുമുന്നില്‍...
തൊട്ടുമുന്‍പിലെ പോസ്ററിലൂടെ കടന്നു പോയപ്പോള്‍ ഒരു കാര്യം ഓര്‍ത്തു പോയി...
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ കാലം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒരതികായനോടു ജൂനിയര്‍ ആയ ഒരു താരം കളിക്കിടെ പറഞ്ഞു "ഹൊ എന്തൊരു സമ്മര്‍ദം" . "ഇതല്ല സമ്മര്‍ദം സ്വന്തം വിമാനത്തിന്റെ ടെയിലിനടുതയി ശത്രു വിമാനത്തെ കാണുന്നതാണ്", രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ടിച്ച്ച ഒരു പൈലറ്റ് ആയിരുന്നു അദ്ദേഹം.

poor-me/പാവം-ഞാന്‍ said...

Never minding soldier(Ret)
salutes.

മുസാഫിര്‍ said...

വിനുവേട്ടന്‍,എഴുത്തുകാരി,അരീക്കോടന്‍: നന്ദി
പൊറാടത്ത് : ഇത്രയെങ്കിലും ചെയ്യണ്ടേ ?
തറവാടി, സുരേഷ്കുമാര്‍,മുരളിക,മഴക്കിളി,സെറീന,പാവം-ഞാന്‍,മൈത്രെയി,കുമാരന്‍,മേരിക്കുട്ടി,പ്രദീപ്‍ : നന്ദി
പട്ടേരി : കുറെ നാളായല്ലൊ ?
അരുണ്‍ : അതെ ശരിയാണ്.

പിരിക്കുട്ടി said...

oru yaathra mozhiyode....

salute for u

ജുനൈദ് ഇരു‌മ്പുഴി said...

പുതിയ അറിവ്, പ്രണാമം..എന്റെ രാജ്യത്തിലെ എല്ലാ രക്തസാക്ഷികൾക്കും...അവരുടെ ഉറ്റവർക്കും

B Shihab said...

എന്റേയും പ്രണാമം!

ഗൗരിനാഥന്‍ said...

ആദരവോടെ പ്രണാമം

വേണു venu said...

പ്രണാമം.
കരളുപൊട്ടുന്നു എന്ന് അറിയിക്കണമെന്നുണ്ട്.
പ്രണാമം...

saseendran said...

Nabha sparsham deeptam, how meaningful words they are?

പഴശ്ശി- pazhashi said...

ഒരു ദീർഘ നിശ്വാസം കഴിഞ്ഞ് , ഒന്നു പ്രണമിക്കാതെ ഇവിടെ നിന്നും അനങ്ങാനാവുന്നില്ല.
ജയ് ജയ് ഭാരത് മഹാൻ

തെച്ചിക്കോടന്‍ said...

ആദരവോടെ എന്റേയും പ്രണാമം.

ഫിലിംപൂക്കള്‍ said...
This comment has been removed by the author.
ഫിലിംപൂക്കള്‍ said...

സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുന്നതിനു മുമ്പേ കാലം മായ്ച്ചു കളഞ്ഞ ഈ ജീവിതത്തിനു മുന്നില്‍ പ്രണാമം.

SAMAD IRUMBUZHI said...

പ്രണാമം.....................

ശ്രീഇടമൺ said...

നിറകണ്ണുകളോടെ എന്റെയും പ്രണാമം...

നിരക്ഷരന്‍ said...

പ്രണാമം..... :(

ആ ധീരവനിതയ്ക്കും, പരേതനായ ഫ്ലറ്റ് ലഫ്‌റ്റനന്റ് കെവിനും.

മാണിക്യം said...

രാജ്യ സേവനത്തിനും സുരക്ഷക്കും വേണ്ടി
ജീവന്‍ വെടിയുന്ന ജവാന്‍മാരുടെ മുന്നില്‍ പ്രണാമം

മനസ്സില്‍ ഒരു കടല്‍ ഇരമ്പുമ്പോഴും ഒരു തുള്ളികണ്ണിരായ് പോലും അതു പുറത്ത്
കാട്ടാനാവത്ത ഭാര്യമാര്‍ക്കും പ്രണാമം

മക്കളെ രാജ്യത്തിനു വേണ്ടി
സമര്‍പ്പിക്കുന്ന മാതാപിതാക്കളക്കളുടെ
ഈ വലിയ മനസ്സുകള്‍ക്ക് ആദരവ്..

Bijoy said...

Dear Babu

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://pattalamkadhakal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://pattalamkadhakal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

സഹവാസി said...

പ്രണാമം

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

പ്രണാമം...

Anonymous said...

Eldeteobend [url=http://manatee-boating.org/members/Order-cheap-Codeine-online.aspx]Order cheap Codeine online[/url] [url=http://wiki.openqa.org/display/~buy-cytotec-without-no-prescription-online]Buy Cytotec without no prescription online[/url]

Sankar said...

ജിവിതം തുടങ്ങുന്നതിനു മുന്പ് പൊഴിഞ്ഞുപോയ ആ ജവാന് മുന്നില്‍ പ്രണാമം...
കൂടാതെ ഒന്ന് കരയാന്‍ പോലും പറ്റാതെ നില്‍കുന്ന ആ ധീര വനിതക്ക് മുന്നില്‍ ഒരു salute.
മരണശേഷം ഇതല്ലാതെ നമുക്ക് ഒന്നും ചെയാന്‍ പറ്റില്ലല്ലോ.
മരണ കാരണം :പറപ്പിച്ചിരുന്ന ജഗ്വാര്‍ യുദ്ധവിമാനം പറന്ന് പൊന്തിയ ഉടനെ പൊട്ടിത്തെറിച്ചത്.
ഇത് ശെരിക്കും നമ്മുടെ പിടിപ്പുകേട് കൊണ്ട് തന്നെയല്ലേ സംഭവിക്കുന്നത്.
ശത്രു രാജ്യം അല്ലല്ലോ വിമാനം തകര്‍ത്ത്.ഒന്ന് കൂടി കരുതിയിരുനെകില്‍ ഒഴിവാക്കാമായിരുന്ന എന്തോ ഒരു സാങ്കേതിക പ്രശ്നം മൂലം നഷ്ടപെടത് രണ്ടു ജീവിതഗല്‍. ഇത്തരം അപകടഗല്‍ ഇനി സംഭവികാതെ വേണ്ടപെട്ടവര്‍ നോക്കും എന്ന് കരുതാം. ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത് Rang De Basanti എന്ന സിനിമ യാണ്.

Jishad Cronic™ said...

എന്റേയും പ്രണാമം!

സലാഹ് said...

ആദരാഞ്ജലി

മേഘമല്‍ഹാര്‍(സുധീര്‍) said...

സല്യൂട്ട്...

ജുവൈരിയ സലാം said...

ആദരാഞ്ജലികൾ..

ജിപ്സന്‍ ജേക്കബ് said...

വല്ലാത്തൊരവസ്ഥ തന്നെയാണിത്....പ്രണാമം

അഷ്‌റഫ്‌ സല്‍വ said...

കണ്ണ് നിറയുന്നു ..
ആ ധീര വനിതയ്ക്ക് ഒരു കൂപ്പു കൈ
രാജ്യ രക്ഷക്ക് ജീവന്‍ ബലി നല്‍കിയ എല്ലാ രക്ത സാക്ഷികള്‍ക്കും പ്രണാമം ..

RAGHU MENON said...

a touching post !!
Am a colt in the blog field
Am also an ex-airforce guy, now staying in Kuwait.
am new to ur blog shall go thru' it.

invite you to share some of my airforce experience
http://nurungukadha.blogspot.com/2012/06/blog-post_23.html