അതു പോലെ ഒരു സീന്‍ താഴെ.
പക്ഷെ ഇതു യഥാര്‍ഥ ജീവിതമാണെന്നു മാത്രം.

ത്രിവര്‍ണ്ണത്തില്‍ പൊതിഞ്ഞ് സഹപ്രവര്‍ത്തകര്‍ ചുമക്കുന്നത് : ഫ്ലൈറ്റ് ലെഫ്റ്റനന്റ് റൊനാണ്‍ള്‍ഡ് കെവിന്‍ സെരാവോവിനെ
ജോലി : ഫ്ലയിങ്ങ് പൈലറ്റ്,ഭരതീയ വ്യോമസേന.
വയസ്സ് : 26
അച്ഛന്‍ : ലെഫ്റ്റനന്റ് കേണല്‍ ജോണ്‍ സെരാവോ
സ്വദേശം : മാംഗലൂര്‍.
മരണ കാരണം :പറപ്പിച്ചിരുന്ന ജഗ്വാര്‍ യുദ്ധവിമാനം പറന്ന് പൊന്തിയ ഉടനെ പൊട്ടിത്തെറിച്ചത്.
ദിവസം : 18 ജനുവരി 2007.
മുന്നില്‍ നടക്കുന്നത് ഭാര്യ ഫ്ലൈറ്റ് ലഫ്റ്റനന്റ് ദീപിക ( ഫ്ലൈയിങ്ങ് പൈലറ്റ് ).
ഔദ്യോദിക ചടങ്ങിന്റെ ചട്ടക്കൂട്ടിലായതു കൊണ്ട് ഉറഞ്ഞു കൂടിയ ദു:ഖം മുഖത്ത് നിന്നും മറയ്ക്കാന്‍ ഒരു വിഫല ശ്രമം നടത്തുന്നുണ്ട് അവര്‍.

പ്രണാമം.ജീവിതം തുടങ്ങുന്നതിനു മുമ്പേ ദീപ്തങ്ങളായ ഓര്‍മ്മകളായി ആകാശത്തെ തൊട്ട ഇതും ഇതു പോലെയുള്ള മറ്റനേകം ജീവിതങ്ങള്‍ക്കും മുന്നില്‍ .

നഭ:സ്പര്‍ശം ദീപ്തം.(Touch the sky with glory) .വ്യോമസേനയുടെ മോട്ടോ.
ചിത്രങ്ങള്‍ക്ക് കടപ്പാട് :
www.daijiworld.com