ഒരു ജൂണ്‍ മാസത്തിലാണ് തുഗ്ലക്കിന്റെ നാട്ടില്‍ വന്നിറങ്ങിയത്.അടുത്ത് തന്നെ ആ മഹാന്റെ ശവം അടക്കിയ സ്ഥലവും,കാടും ഒരു വലിയ കോട്ടയും ഉണ്ടായിരുന്നു.ഉയരത്തിലുള്ള ആ ശവകുടീരത്തില്‍ നിന്നും ഊറി വരുന്നത് കുടിക്കുന്ന കിണറ്റിലെ വെള്ളത്തില്‍ കലരുന്നത് കൊണ്ട് കൊണ്ട് പൊതുവെ എയര്‍ഫോഴ്സ് സ്റ്റേഷനിലുള്ള ആളുകള്‍ക്കും ഒരു തുഗ്ലക്ക് എഫെക്റ്റ് ഉണ്ടെന്നാണ് പറയാറുള്ളത്.
ഒരു വര്‍ഷത്തെ ട്രെയിനിങ്ങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ്ങ് ആയിരുന്നു। കൂടെ മലയാളികള്‍ ഉണ്ടായിരുന്നതു കൊണ്ട് വലിയ ബുധ്ധിമുട്ടുണ്ടായിരുന്നില്ല.ആദ്യം താമസിച്ചിരുന്നിടത്ത് വലിയ രസം പോരാത്തത് കൊണ്ട് മറ്റൊരു കൂട്ടുകാരന് രാമകൃഷ്ണന്റെ കൂടെ താമസം മാറ്റി.അവിടെയുള്ള *ബില്ലറ്റിന്റെ കാരണവര്‍ ഒരു വട്ട് വര്‍ക്കിയായിരുന്നു. വര്‍ഷങ്ങളായി പ്രമോഷനൊന്നും കിട്ടാതെ അങ്ങിനെ നഗരത്തിലെ മലയാളി നഴ്സ് ചേച്ചിമാരുമായി സൊള്ളിയും ചീട്ട് കളിച്ചും പിന്നെ ബാക്കിയുള്ള സമയം ജോലി ചെയ്തും ജീവിക്കുന്ന ഒരു ജന്മം.
അടുത്ത കഥാപാത്രം ഒരു കറന്റ്റ് തോമയാണ്.പുള്ളി കറന്റു പോയാല്‍ ആരെയെങ്കിലും വിളിക്കും , ഡാ മക്കളെ ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടു വായോ ! പുതുതായി ട്രെയ്നിങ്ങ് കഴിഞ്ഞ് വരുന്ന ആരെയെങ്കിലുമേ വിളിക്കുകയുള്ളു.പാവം പയ്യന് വെളിച്ചവും കൊണ്ടു വരുമ്പോള്‍ തോമ ഇരുട്ടത്ത് ദിഗംബരനായി നില്‍പ്പുണ്ടാവും . പയ്യന്‍സ് അയ്യൊ എന്നു പറഞ്ഞ് ഓടുമ്പോള്‍ തോമ പൊട്ടിച്ചിരിക്കും , റാഗ്ഗിങ്ങ് പോലെ ഒരു നിരുപദ്രവകരമായ തമാശ , അത്രയെയുള്ളു.
കൃസ്ത്മസിന്റെ തലേദിവസം റം തലക്ക് കയറി വിളയാടിത്തുടങ്ങിയപ്പോള് എന്തെങ്കിലും ഒരു സാഹസിക കൃത്യം ചെയ്യണമെന്നു തോന്നി എല്ലാവര്ക്കും. അവസാനം കോട്ടയുടെ അടുത്ത് പോയി മയിലിനെ വെടി വെക്കാന്‍ പ്ലാന്‍ ഇട്ടു.ആരുടെയെങ്കിലും പ്രൈവറ്റ് റൈഫിള്‍ സംഘടിപ്പിച്ച്,സെക്യുരിറ്റി ഗേറ്റ് കടന്നു , മയിലിനെ കൊന്നു കഷ്ണങ്ങളാക്കി , തിരിച്ചു സെക്യൂരിറ്റി ഗേറ്റിലൂടെ യാത്ര.സംഗതി അല്പം സാഹസികം തന്നെ.പക്ഷെ,പ്ലാനിടുന്നത് ഒളിഞ്ഞ് നിന്നു കേള്‍ക്കുകയെന്നല്ലാതെ നമുക്ക്(പുതിയതായി വന്ന എനിക്കും രാമകൃഷ്ണനും കൊടകരക്കാരന്‍ ജോര്‍ജ്ജ് ലാസറിനും) ഓപ്പറേഷന് സ്റ്റേജില്‍ പാര്‍ട്ടുകള്‍ ഒന്നുമില്ല.കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ വര്ക്കിയാശന് സ്ഥിരം ഡയലോഗ് പറയും.
ഡേയ് ! “വെന്‍ ഐ ജോയിന്‍ഡ് സെര്‍വീസ് , യു വേര് ഇന്‍ ലിക്വിഡ് ഫോം “.
നമുക്ക് അന്നു പതിനെട്ട് വയസ്സേ ഉള്ളൂ.വര്ക്കിച്ചായന് ഇരുപത് വര്‍ഷം സര്‍വീസായി. സംഗതി ശരിയാണ്,പക്ഷെ നാട്ടുകാരുടെ മുന്നില്‍ വെച്ച് അത് കേള്‍ക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ.
പിറ്റെ ദിവസം കൃസ്ത്മസ്സ് . കാലത്ത് ജോലിക്കു പോയപ്പോള്‍ മയില്‍ വലിയ പാത്രത്തില്‍ കിടന്ന് വെട്ടി തിളക്കുന്നു.നല്ല നെയ്യ് മുകളില്‍ ഊറി വരുന്നുണ്ട്.മസാലയുടേയും വറുത്ത സബോളയുടെയും ഗന്ധം അവിടെയെങ്ങും പരക്കുന്നു.വട്ട് വര്‍ക്കി തലയില്‍ ഒരു കെട്ടൊക്കെ കെട്ടി മകളുടേ കല്യാണത്തിനു ഓടി നടക്കുന്ന നാട്ടുകാരണവരുടേ ഗൌരവത്തില്‍ നരച്ച് തുടങ്ങിയ നെഞ്ചിലെ രോമങ്ങളില്‍ തിരുപ്പിടിച്ചു കൊണ്ട് നില്ക്കുന്നു.ഒരു കയ്യിലെ ഗ്ലാസില്‍ റം.മറു കയ്യില്‍ ദിനേശ് ബീഡി. ഇനി ഏതു കയ്യ് കൊണ്ടാണ് കറി ഇളക്കുന്നത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ മറുപടി എന്താവുമെന്നറിയാവുന്നതു കൊണ്ട് അതു തൊണ്ടയില്‍ തന്നെ എബ്ബൌടേണ് അടിച്ചു.
കറന്റു തോമായെ അവിടെ എങ്ങും കണ്ടില്ല.പാതിരാ കുര്‍ബ്ബാനാ കഴിഞ് എവിടെയെങ്കിലും സൈഡ് ഒതുങ്ങിക്കാണും പഹയര് രണ്ടു പേരും ജോലിക്കു പോകാതെ ഓഫ് എടുത്തിയിരിക്കുകയാണെന്ന് തോന്നുന്നു .
വേഗം വന്നില്ലെങ്കില്‍ മയില്‍ പറന്നു പോകും ട്ടോ. എന്നു പറഞ്ഞു ആശാന് , യാത്രാ മൊഴിയായി.
...................
ജോലി കഴിഞ്ഞ് വന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ ആകെ ചട്ടിയുടെ അടിയില്‍ പെരേഡ് കഴിഞ്ഞ ഗ്രൌണ്ടിലെ പുല്ലു പോലെ കുറച്ച് ഇറച്ചി കഷ്ണങ്ങള്‍ കിടപ്പുണ്ട്.
ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ചെറുതായി പൊന്തിയ പല്ലു കാണിച്ച് രാമകൃഷ്ണന് ഒരു ആക്കിയ പോലെ ചിരി ചിരിച്ചു.
അതു വേഗം കഴിച്ചൊ എന്നിട്ടു ഞാന്‍ ഒരു കാര്യം പറയാം.
കഴിച്ചു , ഇനി പറയ് !
മയില്‍ കറി നല്ല ടേസ്റ്റ് ആയിരുന്നു ട്ടോ .
അതെന്താടോ ഭൂത കാലത്തില്‍ സംസാരിക്കുന്നത് . ഇതിപ്പഴും കഴിഞ്ഞിട്ടില്ലല്ലോ.
അതെ !
മയില്‍ കറി പൂച്ച തട്ടി മറിച്ചിട്ടു।
അപ്പോ ഞാന്‍ കഴിച്ചതോ , നിലത്ത് നിന്നു കോരിയെടുത്തതാവും അല്ലെ.
താന്‍ തോക്കില്‍ കയറാതെ സീനിയേഴ്സ് പറയുന്നത് കേക്ക്.
കൊച്ചിയില്‍ നിന്നും റീക്രൂട്ട്മെന്റ് കഴിഞ്ഞ് ഒരു ദിവസം മുന്‍പ് വണ്ടി കയറിയതാ അവ്ന്റെ സീനിയോറിറ്റി.
എന്നാ പറഞ്ഞ് തുലയ്ക്ക്.
അതിന്റെ വിഷമത്തില്‍ വട്ടും കറന്റും കൂടി ഒന്നരകുപ്പി ഓള്‍ഡ് മങ്ക് തീര്‍ത്തു.
ഉം , എന്നിട്ട് ?
ആ പൂച്ചയെ പിടിച്ചു കൊണ്ടു വരാന്‍ എന്നോട് പറഞ്ഞു.
ഞാന്‍ പൂച്ചയെ പിടിച്ചു കൊണ്ടു കൊടുത്തു.
എന്നിട്ടു കോടതിയിലെ പോലെ ചാര്‍ജ് ഷീറ്റ് ചെയ്തു.
പിന്നെ വിസ്തരിച്ചു.
വട്ടു വര്‍ക്കി ജഡ്ജി,
കറന്റ് തോമാ വാദി ഭാഗം വക്കീല്‍,
ഞാന്‍ പ്രതി ഭാഗം.
താനോ,വിവരമുള്ള ആരെയും കിട്ടിയില്ലെ ? ഉം എന്നിട്ടെന്തായി.
മരിക്കുന്നത് വരെ തൂക്കാന്‍ വിധി.
അയ്യോ.
ദാ മുറ്റത്തുള്ള മാവിന്റ്റെ കൊമ്പില്‍ കയറില്‍ തൂക്കി.
എന്നിട്ടെവിടെ കുഴിച്ചിട്ടു ?
എന്തിനാ അവിടെ പോയി കുരിശു വരക്കാനാ ?
രാമകൃഷ്ണന് വീണ്ടും ചിരിച്ചു.
അവ്ന്റെ ആ പൊന്തിയ പല്ല് കാണിച്ചുള്ള ചിരി എനിക്കു ഒരിക്കലും സഹിക്കുന്നുണ്ടായിരുന്നില്ല।എന്നാലും ചോദിച്ചു.
പാപമല്ലെ ചെയ്തത് ?
വട്ട് അതിനു മുന്‍പു റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
യുദ്ധത്തില്‍ എന്തു ചെയ്യാനും വകുപ്പ് ഉണ്ടത്രേ.
ഉം.
പിന്നെ ഒന്നു കൂടി പറഞ്ഞു.
കൊന്ന പാപം തിന്നാല്‍ തീരുമെന്ന്.
അതിന് സാധനം എവിടെ.
അതാ താന്‍ ഇപ്പോ തിന്നത്.
അയ്യോ !.
പാവം അതല്ല.
പിന്നെ ?
അതു തട്ടിമറിച്ചിട്ട പൂച്ചയായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു।
പിന്നെ ?അതു പിന്നെ...
പിടിക്കാന്‍ എന്നെയല്ലെ ഏല്‍പ്പിച്ചത്
അതിനെ കിട്ടിയില്ലെങ്കില്‍ കൃസ്ത്മസ്സായിട്ട് രണ്ടിന്റെയും വായിലിരിക്കണത് മുഴുവന്‍ ഞാന്‍ കേള്‍ക്കണം
എന്നിട്ടു..?
അതിനെ കിട്ടാതായപ്പോള്‍ വേറേ അവിടെ നടന്നിരുന്ന ഒന്നിനെ പിടിച്ചു കൊടുത്തു ഞാന്‍ തല ഊരി.
യൂ റ്റൂ ബ്രൂട്ടസ് !.തനിക്കും തുക്ലക്കിന്റെ എഫെക്റ്റ് തുടങ്ങി അല്ലെ ?.
അവന് പിന്നെയും ചിരിച്ചു,യൂണിഫോമിലുള്ള വലിയ ഫോട്ടൊ നാട്ടില്‍ അയച്ചത് പല്ല് ചില്ലില്‍ തടഞ്ഞിട്ട് വീട്ടുകാര്‍ക്ക് ഫ്രെയിം ചെയ്യാന്‍ പറ്റിയില്ല എന്ന് വട്ടു വര്‍ക്കി പറഞ്ഞ് കളീയാക്കാറുള്ള അതേ പല്ല് കാണിച്ചുള്ള ചിരി.
.........................................
* ആര്‍മി ക്വാട്ടേഴ്സ് പോലെയുള്ള താമസ സ്ഥലത്തിന് എയര്‍ഫോഴ്സിലെ പേര്.
27 comments:
ഒരു ജൂണ്‍ മാസത്തിലാണ് തുഗ്ലക്കിന്റെ നാട്ടില്‍ വന്നിറങ്ങിയത്.അടുത്ത് തന്നെ ആ മഹാന്റെ ശവം അടക്കിയ സ്ഥലവും,കാടും ഒരു വലിയ കോട്ടയും ഉണ്ടായിരുന്നു.
ഒരു എയര്‍ഫോഴ്സ് പഴങ്കഥ.
ഹൊ..!
പൂച്ച പാവം.
മയില്‍ അതിനും മുന്‍പേ തന്നെ പാവം.
ആ പാവങ്ങളെയൊക്കെ തിന്നോരെപ്പറ്റി....
:)
ഇനീപ്പൊ പറഞ്ഞിട്ടെന്താ.......കാര്യം.
തുഗ്ലക്കാബാദിലെ പാവം മയിലുകള്‍. രസകരമായിരിക്കുന്നു സുഹൃത്തുക്കളുടെ ഓരോരുത്തരുടേയും കലാപരിപാടികള്‍. അതിന് കൂട്ടിനായി കുപ്പിയുമുള്ളപ്പോള് പിന്നത്തെ കാര്യം പറയേണ്ടല്ലോ :) ഞാനും പലപ്പോഴും എന്റെ സുഹൃത്തിനൊപ്പം നിങ്ങളുടെ എയര്‍ഫോഴ്സ് സ്റ്റേഷനിലൊക്കെ കറങ്ങിയിട്ടുണ്ട്. അതിനാല്‍ രസിച്ചു വായിച്ചു.
ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലം എന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ പോകുമായിരുന്നു. അവര്‍ രണ്ടുപേരും ആ പരിസരത്തു കൂടിയെങ്ങാന്‍ ഒരു കോഴി പോയാല്‍ ചോറു കുറേശ്ശെ ഇട്ട് അതിനെ വീട്ടില്‍ കയറ്റും. പിന്നത്തെ കാര്യം പറയണോ? പപ്പും തൂവലും കുഴി കുഴിച്ച് അതിനുള്ളിലും ഇറച്ചി മുഴുവനും അവരുടെ വയറ്റിലും ആവാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം മതി :)
“ഇഷ്ടം“ എന്ന സിനിമയിലാണെന്നു തോന്നുന്നു. പട്ടിയിറച്ചി വിളമ്പുന്ന ആ ഹോട്ടലിലെ രംഗം ഓര്‍ത്തു പോയി.ഹാ ഹാ.... ഇതൊരു ചതി തന്നെ.
തുഗ്ഗ്ലക്കിന്റെ ആത്മാവ് ചിരിച്ചു കാണും.
:)
ഹഹ ബാബുവേട്ടാ, അപ്പോ ധൈര്യായിട്ടൊക്കെ വീഴാല്ലേ... എങ്ങനായാലും നാലു കാലിലല്ലേ വീഴൂ... :)
അപ്പോല്‍ മയിലിറച്ചിയാണോ പൂച്ചയിറച്ചിയാണൊ സ്വാദ് കൂടുതല്‍?
പൂച്ചയെ കഴിച്ചാല്‍ കൈ വിറക്കും എന്നു പറയുന്നത് നേരാണോ? കൈവിറ വന്നതുകൊണ്ടാണോ പട്ടാളം നിര്‍ത്തി പട്ടണത്തില്‍ വന്നത് ;)
-സുല്‍
മയില്‍ കറി നല്ല ടേസ്റ്റ് ആയിരുന്നു ട്ടോ .....
(പൂച്ച, അതും നാടന്‍, വലിവിന് (ആസ്ത്മ) നല്ലതാന്നാ പറയുന്നേ. എതെങ്കിലും ഫിലിപിനോ പെണ്ണിനോട് ചോദിച്ച് സംശയം തീര്‍ക്കാം ട്ടാ!)
സര് ,
വളരെ നന്ദി , എന്റെ ചെറിയ കൂരയില്‍ ഒരു സന്ദര്‍ശനം നടത്തിയതിനു..............നോമ്പയതിനാല്‍ ഒന്നും കാര്യമായി കരുതിയിട്ടില.ഇനിയും വരുമല്ലോ...............
തുഗ്ലക്കിന്റെ ഭരണ പരിഷ്ക്കാരം (വീണ്ടും ഓര്‍ത്തു)
വട്ടു വര്‍ക്കിയുടെ വിധിന്യായം.
രാമകൃഷ്ണന്റെ ന്യായീകരണം.
പട്ടാളക്കഥകള്‍ വായിക്കാന്‍ രസമാണ്.
കോവിലന്റെ കഥകള്‍ പോലെ
പട്ടാള രഹസ്യങ്ങള്‍ ആരും അധികം പറയാനില്ലാത്തതിനാലാവും കേള്‍ക്കാന്‍ ജിജ്ഞാസ കൂടുന്നത്.
നന്ദി
മുസാഫിര്‍.
ചന്ദ്രകാന്തം : പൂച്ച പാവം,മയില്‍ പാവം .അതിനേക്കാളും പാവങ്ങള്‍ പട്ടാളക്കാരും.നന്ദി ശബ്ദം ഇല്ലാതെ തേങ്ങ ഉടച്ചതിന്.
മഴത്തുള്ളി : ഇതും ഒരു കോളേജ് ജീവിതം പോലെയായിരുന്നു.അത്ര സീരിയസ് ആയിരുന്നില്ല.
വേണുജി : വല്ലപ്പോഴും ആ കോട്ടയില്‍ ഒന്നു പോയി നോക്കുക.ശവത്തിന്റെ മണമാണ് അതിന്റെ അടിയിലുള്ള ചില കിണറുപോലെയുള്ള സ്ഥലങ്ങളിലൊക്കെ.
അഗ്രജന് :അതിനു പട്ടാളത്തിലെ ട്രെയിനിങ്ങ് മതി,പൂച്ചയെ തിന്നണമെന്നില്ല :)
ഹി ഹി! ഇതു കൊള്ളാം പണ്ട് ട്രെക്കിംഗിന് പോയ എന്റെ സുഹൃത്തുക്കളോട് മലവക്കിലെ ഒരു കടക്കാരന് “മടൈ മുയലിന്റെ” ഇറച്ചിയുണ്ട് എന്ന് പറഞ്ഞത്രേ, കേട്ട ഉടനെ എല്ലാരും അത് തന്നെ ഓര്‍ഡര്‍ ചെയ്തു കഴിച്ചു.... തിരിച്ച് കേരളാ ബോര്ഡറില് എത്തിയപ്പോ കണ്ട മറ്റൊരു തട്ടുകടയില്‍ ചെന്നവര്‍ ചോദിച്ചു
“ചേട്ടാ , മടമുയലിന്റെ ഇറച്ചി ഉണ്ടോ? “
കടക്കാരന് ആകെ അമ്പരന്ന് അവരെ നോക്കീട്ട് ചോദിച്ചു, അതെന്താ സാധനംന്ന് അറിയാമോ?
മുയലല്ലേ?
“എന്റെ പിള്ളേരെ അത് പെരിച്ചാഴിയ്ക്ക് ഇന്നാട്ടുകാര് പറയണ പേരാ!!! “
kure kaalathinu sheshamanalloo oru post.
rasamayittundu.
സുല്‍, അല്ല,കൈവിറ മാറാന്‍ ഇഷ്ടം പോലെ മരുന്നുണ്ടല്ലോ നാട്ടില്‍.
ശശിയേട്ടാ,പിലിപ്പിനിയോടു ചോദിച്ചോ,അതോ അതു ജ്വാലയായി വരുമോ ?
വെല്‍ക്കം ടു.... സാരമില്ലെന്നെ,ഇനിയും എഴുതുക.
കരിം മാഷെ, നന്ദി,ആ മഹാനുഭവന്മാര്‍ എവീടെ നില്ക്കുന്നു !നമ്മള് പാവം.
കിച്ചു & ചിന്നു, പട്ടാളക്കാര്‍ ജംഗിള്‍ ട്രെയിനിങ്ങിന് പോകുമ്പോള്‍ അവിടെ കിട്ടുന്ന പാമ്പിനേയും മറ്റ് കാട്ടുജീവികളേയും തിന്നാനും ചെടികള്‍ മുറീച്ച് അതില്‍ നിന്നും ഊറി വരുന്ന ജലം കുടിച്ച് ജീവന് നിലനിര്‍ത്താനും പരിശീലിപ്പിക്കാറുണ്ട്.പക്ഷെ കാശുകൊടുത്ത് പെരുച്ചാഴിയെ വാങ്ങിത്തിന്ന കഥ ആദ്യമായാണ് കേള്‍ക്കുന്നത്.നന്ദി.
മുന്നൂറാന്‍ : നന്ദി.
കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന് ആശ്വാസം കൊണ്ട് പിന്നെയെന്തിനെയൊക്കെ ശാപ്പിട്ടുവെന്ന് ആര്‍ക്കറിയാം..
ഇതിപ്പഴാ വായിച്ചത് . കമന്റ് വഴി വന്നപ്പോഴാണീ കൊലപാതക കഥ കണ്ടത്.. ഇനിയും വരട്ടെ പട്ടാളകഥകള്‍
പൂച്ചയിറച്ചിയാണെങ്കിൽ പിന്നേം പോട്ടെന്നാൺ ആദ്യം തോന്നീത്.
അപ്പോളുള്ളീലിരുന്നാരോ ഒരു കൊനഷ്ട്ട് ചോദ്യം ചോദിയ്ക്കുന്നു..
‘അതെന്താ പൂച്ചയ്ക്ക് സൗന്ദര്യം കുറവായതുകൊണ്ടാ?’
ഇനിയും പോരട്ടെ, പട്ടാളക്കഥകള്‍.. ആശംസകള്‍
APPOL NAMMUDE DESHIYA PAKSHIYE KONNU THINNU ALLE?
KASHTAM...
AA MAYILPPELI ENTHU CHEYTHU?
ബഷീര്‍,
അറിയാതെ കഴിച്ചാല്‍ പാപമില്ല.
അഷറഫ്,നന്ദി,എഴുതാം വഴിയെ.
പിരിക്കുട്ടി,മയിലിനെ തിന്നത് പൂച്ചയല്ലെ.മയിലിനെ ഡ്രസ്സ് ചെയ്ത് വേഷം മാറ്റിയിട്ടല്ലേ ക്യാമ്പിനുള്ളിലേക്ക് കൊണ്ട് വരുന്നത്.ഓ ടോ : പ്രൊഫൈല്‍ ഫോട്ടോ , കൊള്ളാം ട്ടോ,മീരാ ജാസ്മിന്റെ നല്ല ഛായ !
മയില്‍, പൂച്ച...എല്ലാത്തിന്റെയും ശാപം കിട്ടും..പാവം ജീവികള്‍
അത് ശരി പൂച്ചയിറച്ചിയേം തിന്നു അല്ലെ:) കറുത്ത കണ്ടന് പൂച്ചയെ തിന്നാല്ല് വാതം വരില്ല എന്ന് പറഞ് കേട്ടിട്ടുണ്ട്. അതു പോലെ തന്നെ മയിലിനെ വേവിക്കുമ്പോള്‍ ഉരുകുന്ന നെയ്യിന്റെ മണം കിലോമീറ്ററ് ദൂരത്തേക്ക് പൊന്തുമെന്നും. വാസ്തവം മാഫി മാലൂം.
ഞാനീ ബ്ലോഗനയില്‍ പകച്ചു നില്‍പ്പാണ്.നിങ്ങളെയൊക്കെ കാണുമ്പോള്‍....സന്തോഷം തോന്നുന്നുണ്ട്.
മേരിക്കുട്ടി,
അറിവില്ലാത്ത പ്രായത്തില്‍,തിന്നവര്‍ക്കും പാപം കിട്ടുമോ ?
കുറുജി.പണ്ട് താണിശ്ശേരിയില്‍ ഉണ്ടായിരുന്ന മധു ചട്ടമ്പിയുടെ ഇഷ്ടവിഭവം പൂച്ചയായിരുന്നത്രേ.അടികൊണ്ടാല്‍ പെട്ടെന്ന് സുഖമാവാനും എല്ലൊടിയാതിരിക്കാനും ഭേഷാണെന്ന്.
രാഹുല്‍ : എന്തിനാ പകക്കുന്നത് ധൈര്യമായി എടുത്ത് ചാടൂ.
cruelty your name is musaafir.....
A S nte chithram kandappol orutharam nostalgia.....
thankx muzafir
Why this blog has been dormant for quite some time?
പോസ്റ്റ് കലക്കി.
hilarious - invokes remniscense of the old airforce days. I was late to
visit ur blog as I came to this field
recently -
invite u to share our aiforce experiences in my blog as well-
keep writing
Post a Comment